Question
Download Solution PDFഒരു കല്ലിനെ ചവിട്ടുമ്പോള് നമുക്ക് വേദനിക്കുന്നു. തന്നിരിക്കുന്നതില് ഏത് ഗുണവിശേഷം കൊണ്ടാണ് ഇത് സംഭവിക്കുന്നത്?
Answer (Detailed Solution Below)
Option 3 : പ്രതിപ്രവര്‍ത്തനം
Free Tests
View all Free tests >
Indian Army Agniveer Technical 2023 Memory Based Paper.
5 K Users
50 Questions
200 Marks
60 Mins
Detailed Solution
Download Solution PDFശരിയായ ഉത്തരം പ്രതിപ്രവര്‍ത്തനം ആണ്.
ആശയം:
ന്യൂട്ടന്റെ മൂന്നാം ചലന നിയമം:
- ഓരോ പ്രവർത്തനത്തിനും തുല്യവും (പരിമാണത്തിൽ) വിപരീതവും (ദിശയില്‍) ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.
- ഒരുവസ്തു മറ്റൊരുവസ്തുവിൽ ബലം പ്രയോഗിച്ചാൽ, രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു.
- ബലങ്ങള്‍ എപ്പോഴും ജോടികള്‍ ആയിട്ടാണ് പ്രകൃതിയില്‍ ഉണ്ടാവുന്നത്. ഒരു ഒറ്റപ്പെട്ട, ഒറ്റയായി നില്‍ക്കുന്ന ബലം സാദ്ധ്യമല്ല.
വിശദീകരണം:
- നമ്മള്‍ ഒരു കല്ലിനെ ചവിട്ടുമ്പോള്‍, പാദം കല്ലില്‍ പ്രയോഗിക്കുന്ന ബലം (ചവിട്ട്) എന്നത്, കല്ല് പാദത്തിൽ പ്രയോഗിക്കുന്ന ബലത്തിന് തുല്യവും വിപരീത ദിശയിലും ആയിരിക്കും. അതുകൊണ്ട് ഓപ്ഷന്‍ 3 ശരിയാണ്.
- ബലത്തിന്റെ സ്വഭാവം എന്ത് തന്നെയായാലും ന്യുട്ടന്റെ മൂന്നാം ചലന നിയമം ബാധകമാണ്. പ്രവര്‍ത്തിക്കുന്ന ബലവും അതിന്‍റെ പ്രതി പ്രവര്‍ത്തനവും യാന്ത്രികമോ, ഭൂഗുരുത്വപരമോ, വൈദ്യുത ബലമോ മറ്റേതെങ്കിലും തരത്തില്‍ ഉള്ളതോ ആവാം.
- പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും വ്യത്യസ്ത വസ്തുക്കളില്‍ ആണ് സംഭവിക്കുന്നത്. അവ ഒരേ വസ്തുവില്‍ ആണ് പ്രയോഗിക്കപ്പെടുന്നത് എങ്കില്‍, അവിടെ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബലം പൂജ്യം ആവുകയും ത്വരണമുള്ള ചലനം സാധ്യമാകാതെ വരികയും ചെയ്യുമായിരുന്നു.
- ബലത്തിന്റെ പ്രവര്‍ത്തനവും പ്രതി പ്രവര്‍ത്തനവും പരസ്പരം റദ്ദ് ചെയ്തു പോകില്ല. ഇതിനു കാരണം, പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും തുല്യവും വിപരീത ദിശയിലും ആണെങ്കിലും, വ്യത്യസ്ത വസ്തുക്കളില്‍ ആണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ പരസ്പരം തുലനം ചെയ്യാന്‍ സാദ്ധ്യമല്ല.
- പ്രതിപ്രവര്‍ത്തനം ഇല്ലാതെ ഒരു പ്രവര്‍ത്തനവും സംഭവിക്കില്ല.
Last updated on Jun 5, 2025
->Indian Army Technical Agniveer CEE Exam Date has been released on the official website.
-> The Indian Army had released the official notification for the post of Indian Army Technical Agniveer Recruitment 2025.
-> Candidates can apply online from 12th March to 25th April 2025.
-> The age limit to apply for the Indian Army Technical Agniveer is from 17.5 to 21 years.
-> The candidates can check out the Indian Army Technical Syllabus and Exam Pattern.